വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിൽ ഇന്ത്യൻ യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കൊളംബിയയിൽ താമസിച്ചിരുന്ന നികിത ഗോഡിശാല (27) ആണ് കൊല്ലപ്പെട്ടത്. ......
വാഷിങ്ടൺ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് അമേരിക്ക. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യ മുന്നറിയിപ്പ് നൽകി. ......
വെനസ്വേലൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. അമേരിക്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കുറ്റവിചാരണ ചെയ്യാനുള്ള നടപടികൾക്ക് യു.എസ് തുടക്കം കുറിച്ചു. ......
ന്യൂയോർക്ക്/കാരക്കാസ്: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലെ ഫെഡറൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. മഡുറോയെ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ......
ലോകത്തെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾക്കൊടുവിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായി. ഇന്നലെ പുലർച്ചെ കാരക്കാസിലെ പ്രസിഡൻഷ്യൽ വസതിയിൽ യു.എസ് കമാൻഡോകൾ നടത്തിയ മിന്നലാക്രമണത്തിലാണ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയത്. ......
ടെഹ്റാൻ: ഇറാനിൽ വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, സായുധ സേനയുടെ മുന്നിൽ ഒറ്റയ്ക്ക് ഇരുന്ന് പ്രതിഷേധിക്കുന്ന ഒരാളുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇറാനിയൻ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ......
വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ലക്ഷ്യമാക്കി യുഎസ് സൈന്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടെ, അദ്ദേഹം ഭാര്യയോടൊപ്പം സുരക്ഷിത മുറിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരക്കസിലെ വസതിയിൽ സൈന്യം എത്തുമ്പോൾ മഡുറോ സുരക്ഷിത മുറിയുടെ വാതിലിനരികെ വരെ എത്തിയെങ്കിലും, അതിന് മുൻപേ സൈന്യം വളഞ്ഞതോടെ കീഴടങ്ങേണ്ടിവന്നതായും ട്രംപ് പറഞ്ഞു.
‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന പേരിൽ നടപ്പാക്കിയ ദൗത്യത്തിനായി ഡെൽറ്റ ഫോഴ്സ് മഡുറോയുടെ വസതിയുടെ മാതൃക നിർമ്മിച്ച് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ......
വാഷിങ്ടൺ: വെനസ്വേലയിൽ ശക്തമായ ആക്രമണം നടത്തി അമേരിക്ക. വെനസ്വലയിൽ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും അമേരിക്കൻ സൈന്യം പിടികൂടി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസിഡന്റ് മഡുറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി. പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ......
മാൻഹട്ടനിലെ പഴയ സിറ്റി ഹാൾ സബ്വേ സ്റ്റേഷനിൽ, ന്യൂയോർക്കിന്റെ ഭൂഗർഭചരിത്രം സാക്ഷിയായി നിൽക്കെ, 34 കാരനായ സൊഹ്റാൻ മംദാനി ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു. അതൊരു സാധാരണ ചടങ്ങായിരുന്നില്ല. ......
സൂറിച്ച്: സ്വിറ്റ്സർലാൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം. ക്രാൻസ് മൊണ്ടാനയിലെ ‘ലേ കോൺസ്റ്റെല്ലേഷൻ’ എന്ന ബാറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ......